Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mridangam Exponent

മൃ​​ദം​​ഗ വി​​ദ്വാ​​ൻ പ​​ദ്മ​​ശ്രീ ഗു​രു​വാ​യൂ​ർ ദൊ​രൈ അന്തരിച്ചു

ചെ​​ന്നൈ: പ്ര​​സി​​ദ്ധ മൃ​​ദം​​ഗ വി​​ദ്വാ​​ൻ പ​​ദ്മ​​ശ്രീ ഗു​​രു​​വാ​​യൂ​​ർ ദൊ​​രൈ (91) അ​​ന്ത​​രി​​ച്ചു. ചെ​​ന്നൈ​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. എ​ട്ടു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​ സം​​ഗീ​​ത രം​​ഗ​​ത്ത് സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു. എ​​ട്ടാം വ​​യ​​സി​​ൽ ചെ​​മ്പൈ ­വൈ​​ദ്യ​​നാ​​ഥ ഭാ​​ഗ​​വ​​ത​​രു​​ടെ ക​​ച്ചേ​​രി​​ക്ക് പ​​ക്ക​​മേ​​ളം വാ​​യി​​ച്ചാ​​ണ് അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച​​ത്. പു​​തു​​ക്കോ​​ട്ടൈ ശൈ​​ലി​​യി​​ലെ പ്ര​മു​ഖ​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഗു​​രു​​വാ​​യൂ​​രി​​ൽ ജി.​​എ​​സ്. കൃ​​ഷ്ണ അ​​യ്യ​​രു​​ടെ​​യും മീ​​നാ​​ക്ഷി​​യു​​ടെ​​യും മ​​ക​​നാ​​യി 1935 ജൂ​​ലൈ ര​​ണ്ടി​ന് ജ​നി​ച്ചു. അ​​ഞ്ചാം വ​​യ​​സി​​ൽ പോ​​ളി​​യോ ബാ​​ധി​​ത​​നാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് പ​ഠ​നം മു​ട​ങ്ങി. അ​​ച്ഛ​​നാ​​ണ് മൃ​​ദം​​ഗ പ​​ഠ​​ന​​ത്തി​​ലേ​​ക്ക് ന​യി​ച്ച​ത്. പാ​​ല​​ക്കാ​​ട്ട് സു​​ബ്ബ​​യ്യ​​ർ, ഇ​​.പി. നാ​​രാ​​യ​​ണ പി​​ഷാ​​ര​​ടി എ​​ന്നി​​വ​​ർ ആ​ദ്യ ഗു​രു​ക്ക​ൻ​മാ​രാ​യി.

ചെ​​ന്നൈ​​യി​​ലേ​​ക്ക് താ​​മ​​സം മാ​​റ്റി​​യ ദൊ​​രൈ, പ​​ള​​നി സു​​ബ്ര​​ഹ്‌​​മ​​ണ്യം പി​​ള്ള​​യു​​ടെ വീ​ട് ഗു​​രു​​കു​​ല​മാ​ക്കി ഒ​മ്പ​തു വ​​ർ​​ഷ​​ത്തോ​​ളം മൃ​​ദം​​ഗം അ​​ഭ്യ​​സി​​ച്ചു.

എം.​​എ​​സ്. സു​​ബ്ബ​​ല​​ക്ഷ്മി, മു​​സി​​രി സു​​ബ്ര​​ഹ്‌​​മ​​ണ്യ അ​​യ്യ​​ർ, ചെ​​മ്പൈ വൈ​​ദ്യ​​നാ​​ഥ ഭാ​​ഗ​​വ​​ത​​ർ, ശെ​​മ്മാ​​ങ്കു​​ടി ശ്രീ​​നി​​വാ​​സ അ​​യ്യ​​ർ, എം.​​ഡി. രാ​​മ​​നാ​​ഥ​​ൻ, എം. ​​ബാ​​ല​​മു​​ര​​ളീ​​കൃ​​ഷ്ണ, ടി​.​ആ​​ർ. മ​​ഹാ​​ലിം​​ഗം തു​​ട​​ങ്ങി​​യ ക​​ർ​​ണാ​​ട​​ക സം​​ഗീ​​ത​​ത്തി​​ലെ അ​​തി​​കാ​​യ​​രു​​ടെ​ ക​​ച്ചേ​​രി​​ക​​ൾ​​ക്ക് അ​ക​മ്പ​ടി​യാ​യി. നി​​റ​​കു​​ടം എ​​ന്ന ചി​​ത്ര​​ത്തി​​ലെ ന​​ക്ഷ​​ത്ര​​ദീ​​പ​​ങ്ങ​​ൾ തി​​ള​​ങ്ങി എ​​ന്ന വി​​ഖ്യാ​​ത ഗാ​​ന​​ത്തി​​ൽ മൃ​​ദം​​ഗം വാ​​യി​​ച്ച​​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

2025ൽ ​രാ​ജ്യം പ​ദ്മ​ശ്രീ ന​ൽ​കി അ​ദ്ദേ​ഹ​ത്തി​നെ ആ​ദ​രി​ച്ചു. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ്, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ടാ​ഗോ​ർ ര​ത്ന പു​ര​സ്‌​കാ​രം, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ക​ലൈ​മാ​മ​ണി അ​വാ​ർ​ഡ്, സം​ഗീ​ത ക​ലാ​ശി​ഖാ​മ​ണി തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up